Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെ ശിഖണ്ഡിയെന്നു വിളിച്ചില്ല: രമേശ്

മലപ്പുറം: കരുണാകരനെ ശിഖണ്ഡിയെന്നു വിളിച്ചെന്ന വാര്‍ത്തകള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിഷേധിച്ചു. കരുണാകരനെ ഉദ്ദേശിച്ചല്ലാ, വ്യാജആരോപണമുന്നയിക്കുന്ന സിപിഎമ്മിനെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞത്. ചൈതന്യയാത്രക്കിടെ മലപ്പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്താതെ പോരാടാന്‍ സിപിഎമ്മിനോട് ആവശ്യപ്പെടുകയാണ് ചെയ്തത്. അതൊരു ഭാഷാപ്രയോഗം മാത്രമാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് തന്റെ ശൈലിയല്ല.

അന്ധമായ രാഷ്ട്രീയ വിരോധമാണ് മലപ്പുറത്തിന്റെ വികസനത്തിന് തടസമായത്. ജില്ലയുടെ വികസനത്തിനു വേണ്ടി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും അഭിപ്രായഐക്യമുണ്ടാക്കാന്‍ കെപിസിസി ശ്രമിക്കും. എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്താന്‍ കെപിസിസി തയ്യാറാണ്. ദീര്‍ഘകാലടിസ്ഥാനത്തിലുള്ള അഭിപ്രായഐക്യമാണ് ഇനി വേണ്ടത്.

ചൈതന്യയാത്ര അവസാനിക്കുമ്പോഴേക്കും വികസനത്തിനായി സമഗ്രപദ്ധതി തയ്യാറാകും. രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

എന്‍സിഐയുമായി ശത്രുതയോ മത്സരമോ ഇല്ല. അവരുടെ ആരോപണങ്ങള്‍ വിലക്കെടുക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തേണ്ടവരാണ് അവരെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+