Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താണു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു. ഇതോടെ, അണക്കെട്ടിലെ വെള്ളം കവിഞ്ഞൊഴുകുന്നത് നിലച്ചു. സംസ്ഥാനത്തു പെയ്യുന്ന കനത്ത മഴയുടെ അളവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണിത്.

കനത്ത മഴ കാരണം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടി ഉയര്‍ന്നത് പരക്കെ ആശങ്കക്കിടയാക്കിയിരുന്നു. ജലവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുകയാണ് പതിവ്. എന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ സ്പില്‍വേക്ക് മുന്നില്‍ തമിഴ്നാട് കൂട്ടിയിട്ട കല്ലും മണ്ണും അണക്കെട്ടിലെ വെള്ളം ഇടുക്കി ഡാമിലേക്കൊഴുകുന്നതിന് തടസമുണ്ടാക്കിയിരുന്നു. കൂട്ടിയിട്ട കല്ലും മണ്ണും നീക്കാന്‍ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അവ ഇതുവരെ നീക്കിയിട്ടില്ല. സെക്കന്റില്‍ 1,914 ഘനഅടി വെള്ളം ഇപ്പോഴും തമിഴ്നാട്ടിലേക്ക് ഒഴുകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+