കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രംകോടതി വിധി ജനവിരുദ്ധം: പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രഫഷണല്‍ കോളജ് ഫീസ് പ്രശ്നത്തിലെ സുപ്രീം കോടതി വിധി ജനവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഇത്തരം വിധികളുമായി സമൂഹത്തിന് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവനും അധ:കൃതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുകയാണ് ഇത്തരം വിധികള്‍. പിണറായി പറഞ്ഞു. ഈ വിധിയെ തിരുത്താനാണിന്നി ശ്രമിക്കേണ്ടത്. അതിന് സമഗ്ര നിയമം ആവശ്യമാണ്. ജന വിരുദ്ധ നടപടികളെടുക്കുന്നത് കോടതികളായാലും അതിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല

സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കുന്ന വിധിയെ മറികടക്കാന്‍ കേന്ദ്ര നിയമം അനിവാര്യമാണ്. അതിലൂടെ വിധിയെ മറികടക്കാനാകും. കേന്ദ്ര നിയമത്തിനായി സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ചെലുത്തണമെന്ന് പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X