Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിയുടെ പത്തിന പദ്ധതി നടപ്പാക്കാന്‍ ഉപദേശകസമിതി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിനു വേണ്ടിയുള്ള രാഷ്ട്രപതിയുടെ 10 ഇന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ 22 അംഗഉപദേശകസമിതിയെയും അഞ്ച് ദൗത്യസേനയെയും നിയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ആഗസ്ത് 11 വ്യാഴാഴ്ച നിയമസഭയില്‍ ഉച്ചക്കു നടന്ന രണ്ടുമണിക്കൂര്‍ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ക്കു പുറമെ പരമ്പരാഗത വ്യവസായ വികസനം, ദാരിദ്യ്രനിര്‍മാര്‍ജനം, കാര്‍ഷികമേഖലയുടെ ശാക്തീകരണം തുടങ്ങിയ മൂന്നു പദ്ധതികള്‍ കൂടി അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വികസനപദ്ധതികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും. സംസ്ഥാന വികസനത്തിനായി പുതിയൊരു മാര്‍ഗം അവലംബിക്കും.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി വികസനം തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തു നടന്ന ആഗോള നിക്ഷേപസമ്മേളനത്തിനു ശേഷവും യാതൊരു നിക്ഷേപകരും സംസ്ഥാനത്ത് മുതല്‍മുടക്കാനെത്തിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ നിക്ഷേപകരെത്തിയില്ലെങ്കിലും സംസ്ഥാനവികസനത്തിന് പുതിയൊരു വഴിത്തിരിവുണ്ടാക്കാന്‍ സമ്മേളനത്തിനു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+