കോട്ടപ്പുറം-കൊല്ലം ജലപാത വികസിപ്പിക്കും:മന്ത്രി ബാലു
കൊച്ചി: കോട്ടപ്പുറം-കൊല്ലം ദേശീയജലപാത കാസര്‍ഗോഡ് മുതല്‍ കോവളം വരെ വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ടി.ആര്‍ ബാലു അറിയിച്ചു. ദേശീയജലപാതയുടെ ബിനാനിപുരം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ ജലപാത പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള തടസങ്ങള്‍ തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയണം. കോട്ടപ്പുറം-കൊല്ലം ജലപാതയില്‍ സര്‍വീസ് തുടങ്ങുന്നതിന്റെ പിറ്റേന്ന് കാസര്‍ഗോഡ്-കോവളം ജലപാതയുടെ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
കോട്ടപ്പുറം-കൊല്ലം ജലപാത പൂര്‍ത്തിയാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications