കശ്മീരില്‍ ഭീകരര്‍ അഞ്ചു പേരെ വെടിവച്ചുകൊന്നു
ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ അഞ്ച് ഹിന്ദുക്കളെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു. ആഗസ്ത് 12 വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്.
ഗ്രാമത്തിലേക്ക് കടന്ന തീവ്രവാദികളെ ഗ്രാമ സംരക്ഷണ സമിതി അംഗങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അവര്‍ ഒളിച്ച വീടുകളില്‍ തിരച്ചില്‍ നടത്തിയ ഭീകരര്‍ അഞ്ച് പേരെ വെടിവച്ചുകൊന്നു. മൂന്ന് പെണ്‍കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് തീവ്രവാദികളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ഗ്രാമത്തിലെത്തിയ പൊലീസ് സേന ഹെലികോപ്റ്ററിലാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. ഇതുവരെ തീവ്രവാദി സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications