പകര്‍ച്ചവ്യാധി: മുംബൈ നഗരത്തില്‍ മരണസംഖ്യ 58 ആയി
മുംബൈ: നഗരത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ പ്രളയത്തെ തുടര്‍ന്ന് പടര്‍ന്നുപിടിച്ച പകര്‍ച്ച വ്യാധികളില്‍ മരിച്ചവരുടെ എണ്ണം 58 ആയി.
മുംബൈയിലും താനെയിലുമായി മരിച്ചവരുടെ എണ്ണം നൂറോളം വരും. മരണസംഖ്യ ഇനിയും കൂടുതലാവാനാണ് സാധ്യത. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അറിയിച്ചു.
പകര്‍ച്ചവ്യാധി പിടിപെട്ടവരുടെ ആശുപത്രികളിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ആയിരക്കണക്കിനാളുകള്‍ രോഗം പിടിപെട്ട് ആശുപത്രികളിലെത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നും സ്ഥലവുമില്ലാത്ത സ്ഥിതിയുണ്ട്.
പല സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് രക്തം ലഭ്യമല്ലാത്ത സ്ഥിതിയെ തുടര്‍ന്ന് മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ പലയിടത്തും സര്‍ക്കാര്‍ രക്തബാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications