പകര്‍ച്ചവ്യാധി: മുംബൈയില്‍ മരണം 124
മുംബൈ: മുംബൈയിലും തൊട്ടടുത്ത താനെ ജില്ലയിലുമായി പകര്‍ച്ചവ്യാധി മൂലം മരിച്ചവരുടെ എണ്ണം 124 ആയി. ഇവരില്‍ 31 പേര്‍ മുംബൈയില്‍ ആഗസ്ത് 12 വെള്ളിയാഴ്ച രാത്രിക്കു ശേഷം മരിച്ചവരാണ്.
മുംബൈയില്‍ മാത്രം 89 പേരാണ് പകര്‍ച്ചവ്യാധി മൂലം മരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ വിവിധ ആശുപത്രികളില്‍ പനി ബാധിച്ച 1049 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ജൂലൈ 27 മുതല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 4310 ആയി. ഇവരില്‍ പലരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്രസംഘം പകര്‍ച്ചവ്യാധി പടരുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications