ആലപ്പുഴയില്‍ അന്താരാഷ്ട്ര ടൂറിസം കേന്ദ്രം
ആലപ്പുഴ: വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് ടൂറിസം മന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
ജലകായിക വിനോദ കേന്ദ്രവും പരിശീലനവും, ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകള്‍, ആരോഗ്യ ടൂറിസം പരിശീലനം, കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പരിശീലനപരിപാടികള്‍ എന്നിവ ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തും.
ആലപ്പുഴയിലെ ടൂറിസത്തെ ആഗോളനിലവാരത്തിലേക്കുയര്‍ത്താന്‍ പര്യാപ്തമാക്കാന്‍ ഇന്‍സ്റിറ്റ്യൂട്ടിനാകുമെന്ന് മന്ത്രി പറഞ്ഞു. കുമരകം, മൂന്നാര്‍, കോവളം, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസം മേഖലകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കുമരകം സോണിന്റെ ഭാഗമായാണ് ആലപ്പുഴയുള്‍പ്പെടുന്ന കായല്‍ ടൂറിസം മേഖല വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നെഹ്റുട്രോഫി വള്ളം കളി നടക്കുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറുവശത്ത് സ്ഥിരം ഇരിപ്പിടങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി തയാറാക്കിയിട്ടുണ്ട ്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടുകൂടി നടപ്പാക്കുന്ന എട്ടുകോടി രൂപയുടെ പ്രത്യേക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണിത്.
ആലപ്പുഴയുടെ ഗതകാലപ്രൗഢി വീണ്ടെടുക്കുന്നതിന് കനാലുകള്‍ നവീകരിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കും. ഇതിന്റെ രണ്ടാം ഘട്ട പ്രഖ്യാപനങ്ങളും ഉടന്‍ ഉണ്ടാകും. പുന്നമട ഫിനിഷിംഗ് പോയിന്റിന്റെ ടൂറിസ്റ് കോംപ്ലക്സ് നിര്‍മാണം ആരംഭിച്ചുകഴിഞ്ഞതായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications