ബസ് സമരം: ശനിയാഴ്ച ചര്‍ച്ച
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗതാഗതമന്ത്രി എന്‍.ശക്തന്‍ ആഗസ്ത് 13 ശനിയാഴ്ച ബസ്സുടമാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
സമരം മൂന്ന് ദിവസം പിന്നിട്ടതോടെ സംസ്ഥാനത്തെ യാത്രാക്ലേശം കൂടുതല്‍ ദുസ്സഹമായിട്ടുണ്ട്. സമാന്തര സര്‍വീസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നുവെന്നാണ് പരാതി.
ബസ് നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കാാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി സ്വകാര്യ വാഹനങ്ങള്‍ക്ക് താത്കാലിക പെര്‍മിറ്റ് അനുവദിക്കുന്നുണ്ട്.












Click it and Unblock the Notifications