Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നാല് ദിവസമായി തുടരുന്ന ബസ് സമരം പിന്‍വലിച്ചു. ആഗസ്ത് 13 ശനിയാഴ്ച ഗതാഗതമന്ത്രി എന്‍.ശക്തനുമായി ബസുടമാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്.

ബസ് നിരക്ക് കൂട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബസുടമകളുടെ ആവശ്യം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ചിരിക്കുന്ന സമിതി രണ്ടു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പഠിച്ച ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബസ്സുടമകള്‍ക്ക് ഉറപ്പു നല്‍കി.

ബസ് നിരക്ക് കൂട്ടണമെന്ന ആവശ്യത്തിനു പുറമെ ബസ്സുടമകള്‍ ഉന്നയിച്ച ബസുകള്‍ക്കുള്ള റോഡ് നികുതി അടയ്ക്കാനുള്ള തീയതി 15 ദിവസത്തേക്ക് നീട്ടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. റോഡ് നികുതി ഇപ്പോഴത്തേതിന്റെ 50 ശതമാനമാക്കണമെന്ന ആവശ്യത്തിന്മേല്‍ സമിതി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഒക്ടോബറില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ബസ്സുടമകളെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+