കേന്ദ്രനിയമം കൊണ്ടുവരണമെന്ന് ചെന്നിത്തല
പാലക്കാട്: സ്വാശ്രയ പ്രൊഷണല്‍ കോളജുകളിലെ സീറ്റ് ഘടന സംബന്ധിച്ച സുപ്രിം കോടതി വിധിക്കെതിരെ കേന്ദ്ര നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും ഇതിനായി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വാശ്രയ കോളജ് പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിലൂടെ വിദ്യാഭ്യാസ രംഗം സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് തീറെഴുതി നല്‍കുകയാണ്. ഇതിനെതിരെ പാര്‍ലമെന്റില്‍ നിയമം പാസ്സാക്കാന്‍ ആഗസ്ത് 17ന് ചേരുന്ന എഐസിസി യോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തും.
പാവപ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്ന കോടതി വിധി സംസ്ഥാനത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ്. കെപിസിസി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications