കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍: വി.എസിന്റെ മൗനം ദുരൂഹമെന്ന് ചെന്നിത്തല

  • By Staff
Google Oneindia Malayalam News

പാലക്കാട്: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ അച്യുതാനന്ദന്റെ പെട്ടെന്നുള്ള മൗനം ദുരൂഹമാണെന്നും ഏതു പ്രശ്നത്തിലും ഇടപെടാറുള്ള അച്യുതാനന്ദന്‍ ഈ പ്രശ്നത്തില്‍ മാത്രം മൗനം പാലിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും കെപിസിിസ പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.എല്ലാ പ്രശ്നത്തിലും ആദ്യം പ്രതികരിക്കാറുള്ള സിപിഎം ഈ കാര്യത്തില്‍ മാത്രം പോളിറ്റ്ബ്യൂറോയുടെ അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പ്ലാച്ചിമടയില്‍ കോക്കോകോളയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് അന്നത്തെ മന്ത്രി ഒറ്റയ്ക്കാണോ, അതോ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടാണോ എന്നും വ്യക്തമാക്കണം.

വി.സി.കബീറിന് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X