ഫിനാന്‍സ് കമ്പനിയുമായി ബന്ധമില്ല: മനോരമ
കോട്ടയം: ഇന്ര്‍ഗ്രേറ്റഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിയുമായി മലയാള മനോരമക്ക് ബന്ധമില്ലെന്ന് ചീഫ് എഡിറ്റര്‍ കെ. എം. മാത്യു അറിയിച്ചു.
ഈ സ്ഥാപനത്തിന്റെ തുടക്കത്തില്‍ മനോരമ ആറ് ലക്ഷം രൂപ നല്‍കി സഹായിച്ചിരുന്നു.മലയാളികളുടെ പല സംരംഭങ്ങളെയും മനോരമ ഇങ്ങനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
ഇന്റഗ്രേറ്റഡ് കമ്പനി മനോരമയുടെ അനുബന്ധസ്ഥാപനമല്ല എന്ന് കമ്പനിയുടേയും മനോരമയുടേയും രേഖകളില്‍ നിന്ന് വ്യക്തമാകും. മനോരമയുമായി ബന്ധമുള്ള സ്ഥാപനം എന്ന വിശ്വാസത്തില്‍ പണം നിക്ഷേപിച്ചവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച കെ.എം. മാത്യു ഒരു ധനകാര്യസ്ഥാപനത്തിന്റെ ഇടപാടില്‍ പത്രസ്ഥാപനത്തെ കരുവാക്കാനുള്ള ചിലരുടെ രാഷ്ട്രീയനീക്കങ്ങളില്‍പ്പെട്ട് ആരും വഞ്ചിതരാകരുതെന്നും അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications