മുല്ലപ്പെരിയാര്‍: കല്ലും മണ്ണും നീക്കിത്തുടങ്ങി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയ്ക്ക് മുന്നില്‍ തമിഴ്നാട് കൂട്ടിയിട്ട കല്ലും മണ്ണും നീക്കുന്ന ജോലികള്‍ ആരംഭിച്ചു. തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പണികള്‍ നടത്തുന്നത്.
20 തൊഴിലാളികളെയാണ് ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിനിടെ സംസ്ഥാന ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടി.കെ.ശശി, ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.എ.മുഹമ്മദ് കുഞ്ഞ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സര്‍വേടീം അണക്കെട്ടില്‍ എത്തിയിട്ടുണ്ട്.
സ്പില്‍വേയുടെ മുന്‍ഭാഗത്തുള്ള ഷട്ടറുകള്‍ക്ക് മുന്നില്‍ ഒരു അടിയോളം മണ്ണിട്ടുയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞെന്ന് ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications