സാജുവിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി
ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊല കേസില്‍ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പോലീസ് കസ്റഡിയില്‍ വിട്ടുകൊടുത്ത മുഖ്യപ്രതി മൃഗം സാജുവിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി.
ഏഴ് ദിവസത്തേക്കായിരുന്നു സാജുവിനെ കസ്റഡിയില്‍ വിട്ടു കൊടുത്തത്. തമിഴ്നാട്ടിലെ കൂനൂര്‍, കോയമ്പത്തൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ സാജുവിനെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. സാജുവിനെ പിന്നീട് ആലപ്പുഴ സ്പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടുപോയി.
ഈ മാസം 19 വരെയാണ് സാജുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications