Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയില്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗാമിര്‍ വധിക്കപ്പെതിനെ തുടര്‍ന്ന് രാജ്യത്ത് പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കദിര്‍ഗാമിറിനെ അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനുപിന്നില്‍ എല്‍ടിടിഇ ആണെന്നാണ് കരുതപ്പെടുന്നത്. പുലികളുടെ ഹിറ്റ് ലിസ്റില്‍ പെട്ട നേതാവായിരുന്നു കദിര്‍ഗാമര്‍.

വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 10നും 11നും ഇടയിലാണ് കദിര്‍ഗമറിന് വെടിയേറ്റത്. 12.15ഓടെ അദ്ദേഹം മരണമടഞ്ഞു. കനത്ത സുരക്ഷയുള്ള വീട്ടില്‍ വച്ച് ദൂരെ നിന്നുമുള്ള വെടി കൊണ്ടാണ് അദ്ദേഹം മരിച്ചത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എക്കാലവും എല്‍ടിടിഇയ്ക്കെതിരേ ശക്തമായ നിലപാട് കൈകൊണ്ടിരുന്ന നേതാവാണ് കതിര്‍ഗമര്‍. പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗയുടെ പിന്‍ഗാമിയാകാന്‍ എറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നേതാവാണ് അദ്ദേഹം.

കതിര്‍ഗമറിന്റെ കൊലപാതകത്തോടെ മൂന്ന് വര്‍ഷമായി നടന്നുവരുന്ന സമാധാനപ്രക്രിയ അവതാളത്തിലായേക്കും. എല്‍ടിടിഇയില്‍ നിന്ന് വിഘടിച്ചു പോയ കരുണ വിഭാഗത്തെ നിരായുധീകരിച്ചില്ലെങ്കില്‍ രാജ്യം വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായേക്കുമെന്ന് കഴിഞ്ഞദിവസം എല്‍ടിടിഇ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+