ഡാന്‍സ് ബാറുകള്‍ക്ക് നിരോധനം നിലവില്‍ വന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്കുള്ള നിരോധനം ആഗസ്ത് 14 ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു.
ഡാന്‍സ് ബാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന നിയമം കഴിഞ്ഞ മാസം മഹാരാഷ്ട്ര നിയമസഭ പാസാക്കിയിരുന്നു. നിയമം അനുസരിച്ചുള്ള നിരോധനം ഞായറാഴ്ച നിലവില്‍ വന്നു.
നേരത്തെ ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ എസ്.എം.കൃഷ്ണ സര്‍ക്കാരിന് തിരിച്ചയച്ചിരുന്നു. നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ച് നിയമമാക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ജൂലൈ 14ന് മഹാരാഷ്ട്ര നിയമസഭ ഐക്യകണ്ഠേന ബില്‍ പാസാക്കി.












Click it and Unblock the Notifications