Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഞ്ചികളെ നേരിടാന്‍ പുതിയ നയം

ദില്ലി: റാഞ്ചികളെ നേരിടാന്‍ പുതിയ ഹൈജാക്ക് നയത്തിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റാഞ്ചികളുമായി യാതൊരു അനുരഞ്ജനവും വേണ്ടെന്ന കടുത്ത വ്യവസ്ഥകളാണ് പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി പുതിയ നയത്തിന് അംഗീകാരം നല്‍കി. ഇന്ത്യന്‍ വിമാനം ഖാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം ആറു വര്‍ഷത്തോളമായപ്പോഴാണ് പുതിയ ഹൈജാക്ക് നയത്തിന് രൂപം നല്‍കിയിരിക്കുന്നത്.

റാഞ്ചല്‍ നടന്നാല്‍ റാഞ്ചികളുടെ ആവശ്യങ്ങളിന്മേല്‍ അവരുമായി ഏതെങ്കിലും വിധത്തിലുള്ള ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്നാണ് പുതിയ നയത്തിലെ വ്യവസ്ഥ. എന്നാല്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാവുന്നത് ഒഴിവാക്കാന്‍ റാഞ്ചികളുമായി ചര്‍ച്ച നടത്തും.

റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കുമെന്നും റാഞ്ചല്‍ ദേശീയ സുരക്ഷയോടുള്ള അക്രമമായി തന്നെ കാണുമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ വ്യോമസേനനക്ക് തീരുമാനമെടുക്കാം. വിമാനം റാഞ്ചിയാല്‍ അത് അതിര്‍ത്തി വിടുന്നതുവരെ പിന്തുടരണമെന്നും നിര്‍ദേശമുണ്ട്.

ഇത്തരം നയം ആറ് വര്‍ഷം മുമ്പു സ്വീകരിച്ചിരുന്നെങ്കില്‍ റാഞ്ചികളുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തേണ്ടി വരില്ലായിരുന്നെന്നും ദേശീയ സുരക്ഷ ഭീഷണി നേരിടേണ്ടിവരില്ലായിരുന്നെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+