ആള്‍ക്കൂട്ടത്തില്‍ വച്ച് യുവതിയെ കൊന്നു
മുംബൈ: ഗേറ്റ്വേ ഒഫ് ഇന്ത്യക്കു മുന്നില്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് മാനസിക രോഗിയായ യുവാവ ഒരു യുവതിയെ കഴുത്തറുത്തു കൊന്നു. മറ്റൊരു പെണ്‍കുട്ടിയെ സാരമായി കുത്തി പരിക്കേല്പിച്ചു.
ആഗസ്ത് 13 ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് മുംബൈയെ നടുക്കിയ സംഭവം നടന്നത്. ജോഗേശ്വരിയില്‍ താമസിക്കുന്ന ഉജേര്‍ പട്ടേല്‍ (27) എന്ന യുവാവ് കത്തിയുമായി പെണ്‍കുട്ടികളുടെ മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. ലെ മെറിഡിയന്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന മണിപ്പൂര്‍ സ്വദേശികളായ ലെയ്ഷി ജോണ്‍ (23), നാഗാക്വിമോ (23) എന്നിവരെയാണ് ആക്രമിച്ചത്. ലെയ്ഷി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ലെയ്ഷിയുടെ മുടിക്കു കുത്തിപ്പിടിച്ച് കഴുത്തറുത്തു കൊല്ലുകയായിരുന്നു. നാഗാക്വിമോയെയും ആക്രമിച്ചു. ക്രൂരകൃത്യം നടക്കുമ്പോള്‍ ഇവരെ സഹായിക്കാന്‍ ആരുമെത്തിയില്ല.
കൊല നത്തിയ ജുനൈദ് ജോഗേശ്വരിയിലെ വീട്ടില്‍ സ്വന്തം പിതാവിനെ ആക്രമിച്ചതിനു ശേഷമാണ് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു.












Click it and Unblock the Notifications