Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ പകര്‍ച്ചവ്യാധി മരണം 166 ആയി

മുംബൈ: മുംബൈയിലും അടുത്തുള്ള ജില്ലകളിലും പ്രളയത്തെ തുടര്‍ന്ന് ഉണ്ടായ പകര്‍ച്ചവ്യാധി പിടിപെട്ട് മരിച്ചവരുടെ എണ്ണം 166 ആയി. നാല് മലയാളികളടക്കം 107 പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്.

സാജു നായര്‍, ഭാരതി, തോമസ്, ശൈലേഷ്കുമാര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ജ-ലത്തിലൂടെ പകരുന്ന രോഗങ്ങളായ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളാണ് മുംബൈയില്‍ സര്‍വസാധാരണമായിരിക്കുന്നത്.

മലേറിയ, പനി എന്നീ രോഗങ്ങള്‍ ഇപ്പോള്‍ നിയന്ത്രണാധീനമായിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജ-നറല്‍ അവകാശപ്പെട്ടു.

കല്യാണ്‍, ഡോംബിവാലി എന്നിവിടങ്ങളിലും അടുത്തുള്ള താനെ ജ-ില്ലയിലുമാണ് പകര്‍ച്ച വ്യാധികള്‍ മൂലം ഏറെപ്പേരും മരിച്ചത്. ശനിയാഴ്ച മാത്രം വിവിധ ആശുപത്രികളിലായി 1,049 പേരെയാണ് പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+