സ്വാതന്ത്യ്ര സമര സേനാനികളുടെ പെന്‍ഷന്‍ കൂട്ടി
ദില്ലി: സ്വാതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്യ്രസമര സേനാനികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച പെന്‍ഷന്‍ ആഗസ്ത് 15 മുതല്‍ ലഭിക്കും.
മുന്‍ ആന്തമാന്‍ രാഷ്ട്രീയ തടവുകാര്‍ക്ക് ആഗസ്ത് 15 മുതല്‍ 7500 രൂപ പെന്‍ഷനായി ലഭിക്കും. ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ 5760 രൂപയാണ്. ബ്രിട്ടീഷ് ഇന്ത്യക്കു പുറത്ത് പോരാടിയ സ്വാതന്ത്യ്രസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ 5040ല്‍ നിന്നും 6750 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലുണ്ടായിരുന്നവരുള്‍പ്പെടെ മറ്റു സ്വാതന്ത്യ്രസമര സേനാനികള്‍ക്ക് 6000 രൂപയാണ് ഇനി പെന്‍ഷനായി ലഭിക്കുക. ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ 4320 രൂപയാണ്. പരേതരായ സ്വാതന്ത്യ്ര സമര സേനാനികളുടെ ഭാര്യമാര്‍ക്ക് ലഭിക്കുന്ന കുടുംബ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്.
പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിലൂടെ വര്‍ഷത്തില്‍ 134 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാവുക.












Click it and Unblock the Notifications