പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ നിര്‍ദേശം
ദില്ലി: പെട്രോള്‍, ഡീസല്‍ വില ഒരു രൂപ മുതല്‍ രണ്ടു രൂപ വരെ കൂട്ടാനും അവയുടെ എക്സൈസ് തീരുവയില്‍ കുറവ് വരുത്തുന്നതിനും പെട്രോളിയം മന്ത്രാലയം കേന്ദ്രമന്ത്രിസഭയോട് നിര്‍ദേശിച്ചു.
അസംസ്കൃത എണ്ണയുടെ ആഗോള വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില 5.50 രൂപയും 3.75 രൂപയും കൂട്ടേണ്ടതുണ്ടെങ്കിലും പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ലിറ്ററിന് ഒരു രൂപ വീതം കുറച്ചാല്‍ കാര്യമായ വിലവര്‍ധനവ് ഒഴിവാക്കാമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം.
പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം ഈ മാസം കേന്ദ്രമന്ത്രിസഭ പരിഗണിക്കും. വിലവര്‍ധനവ് വരുത്തിയില്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ എണ്ണക്കമ്പനികളെ അത് ഗൗരവമായി ബാധിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications