സ്വാതന്ത്യ്രദിനാഘോഷം: സുരക്ഷ ശക്തമാക്കി
ദില്ലി: 58-ാം സ്വാതന്ത്യ്ര ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തലസ്ഥാനമായ ദില്ലിയിലും സുരക്ഷാ ഏര്‍പ്പാടുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത മുന്നില്‍ കണ്ടാണ് ഈ നടപടി.
ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ സേന പട്രോളിംഗ് നടത്തുന്നുണ്ട്. അതിര്‍ത്തികളില്‍ പ്രത്യേക ജാഗ്രത പാലിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിര്‍ത്തികളില്‍ പുതിയ സൈനിക ക്യാമ്പുകളും ചെക്ക് പോസ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്തോ നേപ്പാള്‍ അതിര്‍ത്തി കടന്നുപോകുന്ന വാഹനങ്ങളില്‍ സുരക്ഷാ സേന പരിശോധന നടത്തുന്നുണ്ട്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള വാഗ അതിര്‍ത്തിയിലും സുരക്ഷ ശക്തമാണ്.


Click it and Unblock the Notifications