Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമത്തിനായി നിവേദനം നല്‍കും: ആന്റണി

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാത്ത വിധിയാണ് സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളെ സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ചതെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി.

രണ്ട് സ്വാശ്രയ കോളജുകള്‍ ഒരു സര്‍ക്കാര്‍ കോളജിന് തുല്യമായിരിക്കുമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് സ്വാശ്രയ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത്. പക്ഷേ കോടതിയെ സമീപിച്ചതിലൂടെ മാനേജ്മെന്റുകള്‍ സര്‍ക്കാരിന്റെ പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ഇക്കാര്യത്തില്‍ രാജ്യത്തിന് മൊത്തം ബാധകമാകുന്ന നിയമം കൊണ്ടുവരേണ്ടതുണ്ട്. അത്തരം നിയമത്തിലൂടെ 50 ശതമാനം സര്‍ക്കാര്‍ ക്വാട്ട എല്ലാ കോളജുകളിലും നിലനിര്‍ത്താനാവും. നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് ആന്റണി വ്യക്തമാക്കി.

ഇതിനായി ആഗസ്ത് 16ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും മാനുഷികവിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗിനെയും കാണുമെന്ന് ആന്റണി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+