സ്വാശ്രയ നിയമത്തിനായി സമ്മര്‍ദം ചെലുത്തും: രമേശ്
തൃശൂര്‍: സ്വാശ്രയ സ്വകാര്യ മാനേജ്മെന്റുകളെ നിയന്ത്രിക്കുവാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് മേല്‍ കെപിസിസി സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രസിഡന്റ് രമേഷ് ചെന്നിത്തല പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ മാനേജ്മെന്റുകളെ സ്വൈര്യവിഹാരം നടത്താന്‍ കെപിസിസി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്ത് 14 ഞായറാഴ്ച തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവ്ലിന്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ അഴിമതിക്കെതിരെ നിരന്തരം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ പുലര്‍ത്തുന്ന മൗനം സംശയം ഉണര്‍ത്തുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയം ഉപേക്ഷിച്ച് ഘടകകക്ഷികള്‍ അഭിപ്രായം വ്യക്തമാക്കണം.
ഇടതു സര്‍ക്കാരിന്റെ കാലത്ത് നയപരമായ കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തിരുന്നുവോയെന്ന എന്ന കാര്യത്തില്‍ വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സമവായത്തിനാണ് കെപിസിസി ശ്രമിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കും. നാഷണല്‍ കോണ്‍ഗ്രസ് ഒരു ഘടകമല്ലെന്നും സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശനത്തോടെ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications