കദിര്‍ഗാമര്‍ വധം: 12 തമിഴ് വംശജര്‍ പിടിയില്‍
കൊളംബോ: ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗാമറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 തമിഴ് വംശജര്‍ പിടിയിലായതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കരസേനനയും നാവികസേനയും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും വക്താവ് വ്യക്തമാക്കി.
കദിര്‍ഗമറുടെ കൊലയെ തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ശ്രീലങ്കയിലെ കൊളംബോയില്‍ വീടുകളിലും വാഹനങ്ങളിലും കുറ്റവാളികളെ കണ്ടെത്താനായുള്ള തിരച്ചില്‍ നടന്നുവരികയാണ്.
കൊലയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് എല്‍ടിടിഇ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ശ്രീലങ്കന്‍ അധികൃതര്‍ പുലികളെയാണ് പ്രധാനമായും കുറ്റവാളികളായി സംശയിക്കുന്നത്.












Click it and Unblock the Notifications