ബിടുബി മീറ്റ് സപ്തം. 6 മുതല്‍ കൊച്ചിയില്‍
കൊച്ചി: വ്യവസായവകുപ്പിന്റെ ബിസിനസ് ടു ബിസിനസ് മീറ്റ് സപ്തംബര്‍ ആറ് മുതല്‍ എട്ട് വരെ കൊച്ചിയില്‍ നടക്കും.
സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരഭകരുടെ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ ഇടം കണ്ടെത്തുകയാണ് വ്യാപാരമേളയുടെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
സംസ്ഥാനസര്‍ക്കാര്‍ മേളക്കായി 98 ലക്ഷം രൂപചെലവിടും. ഉത്പന്നങ്ങള്‍ വില്‍ക്കാനുളള 242 പേരും 248 ഉപഭോക്താക്കളും ഇതുവരെ മേളയിലേക്ക് പേര് രജിസ്ര്രര്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ 22 രജിസട്രേഷനുകള്‍ വിദേശ നിക്ഷേപകരില്‍ നിന്നാണ്.
കഴിഞ്ഞ വര്‍ഷം നടന്ന മീറ്റ് വിജയമായതിനാലാണ് ഈ വര്‍ഷവും നടത്തുന്നതെന്നും ഇനി എല്ലാ വര്‍ഷവും മീറ്റ് നടത്താനാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മീറ്റില്‍ എട്ട് കോടിയുടെ വ്യാപാരം നടന്നതായാണ് കണക്കെന്നും ഇത്തവണ 10 കോടിയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications