ചെങ്കോട്ടയില്‍ നിന്ന് അദ്വാനി വിട്ടുനിന്നു
ദില്ലി: ചെങ്കോട്ടയിലെ സ്വാതന്ത്യ്രദിന ചടങ്ങുകളില്‍ നിന്ന് പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി വിട്ടുനിന്നു.
അന്തരിച്ച ആര്‍എസ്എസ് നേതാവ് എച്ച്.വി.ശേഷാദ്രിയുടെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ബാംഗ്ലൂരിലേക്ക് തിരിച്ചതിനാലാണ് അദ്വാനിക്ക് ചെങ്കോട്ടയിലെത്താന്‍ കഴിയാതിരുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ജസ്വന്ത്സിംഗ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. മുന്‍പ്രധാനമന്ത്രിമാരായ വി.പി.സിംഗ്, എച്ച്.ഡി.ദേവഗൗഡ, ഐ.കെ.ഗുജ്റാള്‍, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications