കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗറിലും ബാരമുള്ളയിലും ബോംബ് സ്ഫോടനം

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ശ്രീനഗറിലെ സ്വാതന്ത്യ്രദിന പരേഡ് നടക്കുന്ന ബക്ഷി സ്റേഡിയത്തിന് പുറത്ത് ആഗസ്ത് 15 തിങ്കളാഴ്ച ബോംബ് സ്ഫോടനമുണ്ടായി. സ്ഫോടനത്തില്‍ അപകടമൊന്നുമുണ്ടായില്ല.

ബക്ഷി സ്റേഡിയത്തിന് തൊട്ടടുത്തുള്ള ഇക്ബാല്‍ പാര്‍ക്കിലാണ് സ്ഫോടനമുണ്ടായത്. സുരക്ഷാസേന ഈ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. ബാരമുള്ള ജില്ലയിലെ പത്താനിലെ സ്റേഡിയത്തിന് സമീപവും സ്ഫോടനമുണ്ടായി.

സ്ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കേടുപാടുകളുമുണ്ടായിട്ടില്ല. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം അല്‍ മന്‍സൂരിയന്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ ഏറ്റെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X