പകര്‍ച്ചവ്യാധി: മുംബൈയില്‍ മരണം 233
മുംബൈ: പ്രളയത്തെ തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധി പിടിപെട്ട് മുംബൈയിലും താനെയിലുമായി മരിച്ചവരുടെ എണ്ണം 233 ആയി. കഴിഞ്ഞ രാത്രി മുതല്‍ താനെയില്‍ മാത്രം 91 പേര്‍ മരിച്ചു.
അതേ സമയം സ്ഥിതി നിയന്ത്രണാധീനമാണെന്നും രോഗം പടരുന്നത് കുറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് അറിയിച്ചു.
പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ജൂലൈ 26 മുതല്‍ മുംബൈയില്‍ മാത്രം 128 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 958 പേരെ മുംബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജൂലൈ 27 മുതല്‍ പകര്‍ച്ചവ്യാധി പിടിപെട്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 6311 ആയി.












Click it and Unblock the Notifications