Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തെ നേരിടും: പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയുടെ 58-ാം സ്വാതന്ത്യ്രദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. തന്റെ സ്വാതന്ത്യ്രദിന പ്രഭാഷണത്തില്‍ സ്വാതന്ത്യ്രസമര സേനാനികളുടെ വിലയേറിയ സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെതിരെ പ്രധാനമന്ത്രി പ്രസംഗത്തില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. തീവ്രവാദ സംഘടനകള്‍ അക്രമം തുടരുകയാണെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ തീവ്രവാദികളുടെ എല്ലാ പ്രവര്‍ത്തനകേന്ദ്രങ്ങളും തകര്‍ക്കണമെന്നും തീവ്രവാദത്തിനെതിരായ പകുതി മനസോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പശ്ചാത്തലത്തില്‍ വികസനത്തിനും സുരക്ഷക്കും പരസ്പര ബന്ധമുണ്ട്. തീവ്രവാദത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

അമ്പത് മിനുട്ട് നീണ്ടു നിന്ന സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ വിവിധ മേഖലകളെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ വര്‍ഷം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ഒരിക്കല്‍ കൂടി ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ ഇന്ത്യക്ക് അവസരം ലഭിക്കുന്നതിന് ശ്രമിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

യുപിഎ അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാരായ വി.പി.സിംഗ്, ഐ.കെ.ഗുജ്റാള്‍, എച്ച്.ഡി.ദേവഗൗഡ, ബിജെപി നേതാവ് ജസ്വന്ത് സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി ചടങ്ങില്‍ സംബന്ധിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+