കൊല്‍ക്കത്തയില്‍ റിക്ഷ നിര്‍ത്തലാക്കുന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മൂന്ന് മാസത്തിനുള്ളില്‍ ആളുകള്‍ വലിക്കുന്ന റിക്ഷകള്‍ നിര്‍ത്തലാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അറിയിച്ചു.
മനുഷ്യത്വവിരുദ്ധമായ ഒരു സര്‍വീസാണിതെന്നും ലോകത്തെവിടെയും ഇപ്പോള്‍ നിലനില്‍ക്കാത്ത ഈ യാത്രാസംവിധാനം കൊല്‍ക്കത്തയിലും നിര്‍ത്തലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം റിക്ഷകള്‍ വലിക്കുന്നവരുടെയും അത് ഉപയോഗിക്കുന്നവരുടെയും പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അതുകൊണ്ടു തന്നെ റിക്ഷ നിര്‍ത്തലാക്കുന്നത് അത് വലിക്കുന്നവരെയോ അതില്‍ യാത്ര ചെയ്യുന്നവരെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തിന്റെ ഭാഗങ്ങളില്‍ റിക്ഷകള്‍ നിര്‍ത്തലാക്കും. പിന്നീട് ഘട്ടങ്ങളായി പൂര്‍ണമായും റിക്ഷകള്‍ റോഡുകളില്‍ നിന്ന് പിന്‍വലിക്കും.












Click it and Unblock the Notifications