പൊതുമിനിമം പരിപാടി നടപ്പിലാക്കും: സോണിയ
ദില്ലി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുമിനിമം പരിപാടിയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് യുപിഎ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സോണിയ.
എഐസിസി ആസ്ഥാനത്ത് സ്വാതന്ത്യ്രദിനാഘോഷ ചടങ്ങില്‍ സോണിയ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും സോണിയ മധുരപലഹാരം വിതരണം ചെയ്തു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ ശിവരാജ് പാട്ടീല്‍, പി.ചിദംബരം, ഗുലാം നബി ആസാദ്, മീരാകുമാര്‍, പി.എം.സെയ്ദ്, അഹമ്മദ് പട്ടേല്‍, അംബികാസോണി, എ.കെ.ആന്റണി, മഹാബിര്‍ പ്രസാദ്, മോത്തിലാല്‍ വോറ, ജനാര്‍ദന്‍ ദ്വിവേദി, അശോക് ഗെയ്ലോട്ട്, ദിഗ്വിജയ് സിംഗ് എന്നിവരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications