പാറശാലയില്‍ വാഹനാപകടം: നാല് പേര്‍ മരിച്ചു
തിരുവനന്തപുരം: പാറശാലക്കടുത്ത് കുരുക്കുട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു.
തിരുവനന്തപുരം സ്വദേശികളായ സി.ശരത്ചന്ദ്രന്‍, എം.എസ്.ജയരാജ്, നെയ്യാറ്റിന്‍കര സ്വദേശികളായ അഡ്വ.ശ്രീകുമാര്‍, മാധവന്‍പിള്ള എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡോ.പ്രേംജിത്തിനെ ഗുരുതരമായ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറില്‍ യാത്ര ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ടത്. തിരുല്‍നെല്‍വേലിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നു ഇവര്‍.












Click it and Unblock the Notifications