കേരളത്തില്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
തിരുവനന്തപുരം: 59-ാം സ്വാതന്ത്യ്രദിനം വിവിധ പരിപാടികളോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയപതാക ഉയര്‍ത്തി.
പതാക ഉയര്‍ത്തല്‍ ചടങ്ങിനു ശേഷം മുഖ്യമന്ത്രി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പൊലീസിനു പുറമെ പാരമിലിട്ടറി സേനയും ഫയര്‍ ഫോഴ്സും എന്‍സിസിയും സ്കൗട്ട് ഗൈഡും പരേഡില്‍ അണിനിരന്നു.
പത്തനംതിട്ടയില്‍ മന്ത്രി അടൂര്‍ പ്രകാശ് പതാക ഉയര്‍ത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മന്ത്രി ഡൊമിനിക് പ്രസന്റേഷനാണ് പതാക ഉയര്‍ത്തിയത്. മലപ്പുറത്ത് മന്ത്രി എം.കെ.മുനീറും കണ്ണൂരില്‍ മന്ത്രി എ. പി.അനില്‍കുമാറും വയനാട്ടില്‍ മന്ത്രി കെ.കെ.രാമചന്ദ്രനും പതാക ഉയര്‍ത്തി.












Click it and Unblock the Notifications