സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് വെള്ളാപ്പള്ളി
കോട്ടയം: അടുത്ത് വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ എസ്എന്‍ഡിസി-എന്‍എസ്എസ് സഖ്യം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എന്നാല്‍ ഇരു സമുദായങ്ങളുടേയും അവകാശങ്ങളെ പിന്തുണക്കുന്നവര്‍ക്ക് ജാതി രാഷ്ട്രീയ പരിഗണന കൂടാതെ വോട്ട് നല്‍കുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. കോട്ടയത്ത് വെള്ളൂര്‍ എസ്എന്‍ഡിപി യോഗം ശാഖയുടെ ചതയ ദിനാഘോഷം ഉല്‍ഘാടനം ചെയ്യാനെത്തിയപ്പോള്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല ചൈതന്യയാത്രയില്‍ ലാവ്ലിന്‍ കേസ് ഉയര്‍ത്തി കാണിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. എ.കെ.ആന്റണി ഉള്‍പ്പടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണെന്നും ഇത് പരിഹരിക്കാനായി നിയമം നിര്‍മ്മിക്കാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications