മുഖ്യമന്ത്രി ഒമ്പതിന ക്ഷേമപദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സ്വാതന്ത്യ്രദിനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒമ്പതിന ക്ഷേമപദ്ധതി പ്രഖ്യാപിച്ചു.
ക്ഷേമപദ്ധതിയിലെ പ്രഖ്യാപനങ്ങള്‍ ഇവയാണ്:
ദരിദ്ര കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും.
കുട്ടികള്‍ക്ക് ആഴ്ചയിലൊരു മുട്ട ലഭ്യമാക്കും.
മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വൈദ്യുതി നല്‍കും.
ലക്ഷം വീട് പദ്ധതി പുനരുദ്ധരിക്കും.
ആശ്രയ പദ്ധതി 360 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കും.
തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ഭവനനിര്‍മാണ പദ്ധതി നടപ്പാക്കും.
പട്ടികജാതി-വര്‍ഗ പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ സ്റൈപ്പന്റ് കുടിശിക തീര്‍ക്കും.
ആലപ്പാട്, ആറാട്ടുപുഴ, പട്ടണക്കാട്, എടവനക്കാട് പ്രദേശങ്ങളിലെ ബലക്ഷയമുള്ള വീടുകള്‍ പുതുക്കിപ്പണിയും.
കുടുംബശ്രീ തൊഴില്‍ സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.












Click it and Unblock the Notifications