സ്വാശ്രയമാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്രനിയമം വേണം:ആന്റണി
ദില്ലി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം അടിയന്തിര നിയമം കൊണ്ടുവരണമെന്ന് എ.കെ.ആന്റണി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന കോടതി വിധിയെ കേന്ദ്ര നിയമത്തിലൂടെ മറി കടക്കണം. 50 ശതമാനം സീറ്റുകള്‍ മെരിറ്റില്‍ നിലനിര്‍ത്തണം. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ചുള്ള ബില്‍ അവതരിപ്പിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു . ആന്റണിയുടെ നിര്‍ദ്ദേശത്തെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ അനുകൂലിച്ചു.
പ്രശ്നം കേന്ദ്രപരിഗണനയിലാണെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി സുരേഷ് പാച്ചൗരിയും ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്തും സഭയെ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ പി.ജെ.കുര്യന്‍, വയലാര്‍ രവി എന്നിവരും തമിഴ്നാട്, കര്‍ണ്ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications