സൈനികര്‍ക്കു നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മുവിലെ ലാല്‍ചൗക്ക് ഏരിയായില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാസേനക്കു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ആഗസ്ത് 16 ചൊവ്വാഴ്ചയാണ് ഭീകകര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. എന്നാല്‍ ഗ്രനേഡ് ലക്ഷ്യം തെറ്റി അടുത്തുണ്ടായിരുന്ന പാര്‍ക്കില്‍ വീണു പൊട്ടിത്തെറിച്ചതു മൂലം ആര്‍ക്കും പരിക്കേററിട്ടില്ല.
സംഭവസ്ഥലം പൊലീസും സുരക്ഷാസൈനികരും വളഞ്ഞിട്ടുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.
സ്വാതന്ത്യ്രദിനത്തിലും കശ്മീരില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications