മുംബൈയില്‍ പകര്‍ച്ചവ്യാധി മരണം 247 ആയി
മുംബൈ: പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് മുംബൈയിലും അടുത്തുള്ള ജില്ലകളിലുമായി മരിച്ചവരുടെ എണ്ണം 247 ആയി. മുംബൈ നഗരത്തില്‍ മാത്രം 142 പേരാണ് മരിച്ചത്.
ആഗസ്ത് 16 തിങ്കളാഴ്ച മുതല്‍ 14 പേരാണ് മുംബൈ നഗരത്തില്‍ മരിച്ചത്. അതേ സമയം പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണാധീനമാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 874 പേരെയാണ് പനി പിടിപെട്ട നിലയില്‍ മുംബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications