ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭൂചലനം
ദില്ലി: ജമ്മുവിലെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആഗസ്ത് 15 തിങ്കളാഴ്ച അര്‍ദ്ധരാത്രിക്കു ശേഷം ചെറിയതോതില്‍ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കേലില്‍ 4 രേഖപ്പെടുത്തിയ ഭൂകമ്പം രാത്രി 12.16നാണ് ഉണ്ടായതെന്ന് ഇന്ത്യന്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
ഡെറാഡൂണിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച രാവിലെ ചെറിയതോതിലുള്ള ഭൂചലനമുണ്ടായി. ഇരുസ്ഥലങ്ങളിലുണ്ടായ ഭൂകമ്പത്തിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ജപ്പാനില്‍ ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 8.26ന് ഭൂകമ്പമാപിനിയില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications