Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ കോളജ്: തമിഴ്നാട് അപ്പീല്‍ നല്‍കും

ചെന്നൈ: സ്വകാര്യ പ്രൊഫഷണല്‍ കോളജുകളിലും അണ്‍എയ്ഡ്ഡ്, എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ക്വാട്ട അനുവദിക്കാനാവില്ലെന്ന സുപ്രിം കോടതി ഏഴംഗ ബെഞ്ചിന്റെ വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കും.

സാമൂഹിക നീതിയുടെ തത്വങ്ങള്‍ പാലിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനും സര്‍ക്കാര്‍ മടിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയില്‍ പറഞ്ഞു.

മിക്ക സംസ്ഥാനങ്ങളും പിന്തുടരുന്ന പ്രവേശന നയത്തിന് സുപ്രിം കോടതി വിധി തിരിച്ചടിയായിരിക്കുകയാണ്. ഉത്തരവ് സൃഷ്ടിച്ചിരിക്കുന്ന ആശയക്കുഴപ്പം അവസാനിപ്പിക്കാന്‍ കേന്ദ്രം ഉടന്‍ നിയമം കൊണ്ടുവരണം. ഈ പ്രശ്നത്തില്‍ അടിയന്തിരമായ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തയച്ചിട്ടുണ്ടെന്ന് ജയലളിത അറിയിച്ചു.

സാമൂഹികനീതിയെ തുരങ്കം വയ്ക്കുന്ന ഉത്തരവാണ് സുപ്രിം കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജയലളിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+