കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഡെക്കാന്‍ സര്‍വീസ് സപ്തംബറില്‍

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: ചെലവ് കുറഞ്ഞ വിമാനസര്‍വീസ് നടത്തുന്ന എയര്‍ഡെക്കാന്‍ നെടുമ്പാശേരിയില്‍ നിന്നും ഒരു മാസത്തിനകം സര്‍വീസ് ആരംഭിക്കും.

ആദ്യപടിയായി ബാംഗ്ലൂര്‍-കൊച്ചി-അഗത്തി സെക്ടറില്‍ സെപ്റ്റംബര്‍ പകുതിയോടു കൂടി സര്‍വീസ് ആരംഭിക്കും. 50 സീറ്റുകളുളള എടിആര്‍-42-320 മോഡല്‍ വിമാനമായിരിക്കും സര്‍വീസ് നടത്തുക.

കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് ഇപ്പോഴുള്ള ഏകവിമാനസര്‍വീസായ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ആഴ്ചയില്‍ ആറുദിവസം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഈ സര്‍വീസ് തടസപ്പെടാറുണ്ട്.

ഒക്ടോബര്‍ പകുതിയോടെ കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് എയര്‍ ഡെക്കാന്‍ സര്‍വീസുകള്‍ ആരംഭിക്കും. 180 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാവുന്ന എയര്‍ബസ്-320 ആയിരിക്കും ഈ സെക്ടറില്‍ സര്‍വീസ് നടത്തുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X