കോള കമ്പനിക്ക് മുന്നില്‍ ലാത്തിച്ചാര്‍ജ്
പാലക്കാട്: പ്ലാച്ചിമടയില്‍ കോള കമ്പനിക്ക് മുന്നില്‍ സമരം നടത്തിയ യുവജനവേദി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അഞ്ച് പേര്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു.
ആഗസ്ത് 15 തിങ്കളാഴ്ച കോള കമ്പനിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അമ്പതോളം പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയായിരുന്നു.
കണ്ണിമാറില്‍ നിന്നും പ്ലാച്ചിമടയിലേക്ക് നടത്തിയ മാര്‍ച്ച് ഫാക്ടറി ഗേറ്റിന് നൂറ് മീറ്റര്‍ അകലെ വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തര്‍ ഫാക്ടറിക്കുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു.
സിപിഐ(എംഎല്‍) സംസ്ഥാന സെക്രട്ടറി കെ.സി.ശിവരാമന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇത്തരം നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണെങ്കില്‍ കമ്പനി അധികൃതരെവഴിയില്‍ തടയുന്നതടക്കമുള്ള നടപടികള്‍ തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു












Click it and Unblock the Notifications