എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
കണ്ണൂര്‍: തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വാര്‍ഡ് വിഭജനത്തില്‍ ഭരണകക്ഷികള്‍ ഇടപെടുന്നു എന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപ്രതിനിധികളും കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
എം.വി.ഗോവിന്ദന്‍ മാസ്റര്‍ എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വിഭജനത്തിനുള്ള കരട് പുറത്തിറക്കാതെയാണ് ഇക്കാര്യത്തിലുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഗോവിന്ദന്‍ മാസ്റര്‍ പറഞ്ഞു. മുസ്ലീംലീഗിന്റെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണ് വാര്‍ഡുകള്‍ വഴിവിട്ട് വിഭജിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.
എംഎല്‍എമാരായ എം.വി.ജയരാജന്‍, കെ.പി.മോഹനന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.












Click it and Unblock the Notifications