സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഗസ്ത് 16 ചൊവ്വാഴ്ച തീരുവനന്തപുരത്ത് തുടങ്ങി. രണ്ടു ദിവസത്തെ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം സംസ്ഥാന കമ്മിറ്റി യോഗം ചേരും.
സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ പങ്കെടുക്കാന്‍ പാര്‍ട്ടിജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എത്തിയിട്ടുണ്ട്. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തെ കുറിച്ചുള്ള അവലോകന റിപ്പോര്‍ട്ടിന്മേല്‍ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങളും നിഗമനങ്ങളും കേന്ദ്രനേതാക്കള്‍ സെക്രട്ടറിയേറ്റ് യോഗത്തെ അറിയിക്കും.
പാര്‍ട്ടിയിലെ ഭിന്നതയെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയുണ്ടെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സംഘടനാപരമായ നടപടികള്‍ക്ക് പാര്‍ട്ടിനേതൃത്വം മുതിരില്ല. വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സമിതികള്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
നിയമസഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ എസ്എന്‍സി ലാവ്ലിന്‍ കേസ് സംബന്ധിച്ച പ്രശ്നത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഭരണപക്ഷത്തെ ഫലപ്രദമായി പ്രതിരോധിച്ചില്ലെന്ന ആരോപണം ഔദ്യോഗിക വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഈ ആരോപണത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തേക്കും.












Click it and Unblock the Notifications