എല്‍എന്‍ജി: ഗ്യാസ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ പദ്ധതി
ലണ്ടന്‍: കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലിന് ആവശ്യമായ ഗ്യാസ് ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിടുന്നു.
ഇറാനില്‍ നിന്നും പാക് വഴിയുള്ള വാതകപൈപ്പ്ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ലഭിക്കുന്ന ഗ്യാസ് മറ്റു സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് മുന്‍പ് കൊച്ചിയിലെത്തിക്കാനാണ് ഗെയിലിന്റെ തീരുമാനം. ഗെയ്ല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ നാഫ്ത ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കായംകുളം താപനിലയത്തിന്റെ പ്രവര്‍ത്തനത്തിന് സഹായം നല്‍കാനും ഗെയ്ല്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതോടെ കേരളത്തിലെ പാചകവാതകക്ഷാമം പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്.
യാദാവരണ്‍, വടക്കന്‍ ആസാദ്ഖാന്‍ എണ്ണപ്പാടങ്ങളുടെ ടെന്‍ഡര്‍ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണെന്ന് ഇറാന്‍ മന്ത്രി ബിജാന്‍ നാംഡാക് സന്‍ഗനേഷ് വ്യക്തമാക്കി. ഇതിനായി ഇന്ത്യ സമര്‍പ്പിച്ച ടെന്‍ഡര്‍ ഇപ്പോഴും പരിഗണനയിലുണ്ട്. എന്നാല്‍ ടെന്‍ഡര്‍ പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാവാത്തത് ടെന്‍ഡറില്‍ നിന്നും പിന്തിരിയുന്നതുകൊണ്ടാണെന്നും കരുതുന്നതായി പെട്രോളിയം എഞ്ചിനീയറിംഗ് ആന്റ് ഡെവലപ്മെന്റ് കമ്പനി ഡെപ്യൂട്ടി എംഡി അലി അക്ബര്‍ വഹീദി പറഞ്ഞു.












Click it and Unblock the Notifications