മലയാളി യുഎസില്‍ കടലില്‍ മുങ്ങിമരിച്ചു
തിരുവല്ല: മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ കടലില്‍ മുങ്ങിമരിച്ചു. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരായ തിരുവല്ല കാവുംഭാഗം വഞ്ചിപ്പാലം ജോണ്‍ വര്‍ക്കിയുടെ മകന്‍ ജിജുജോണാ(18)ണ് ആഗസ്ത് 14 ഞായറാഴ്ച വൈകുന്നരം അഞ്ചുമണിയോടെ ന്യൂയോര്‍ക്കിനു സമീപമുള്ള മിനിയോള ബീച്ചില്‍ മുങ്ങിമരിച്ചത്.
പള്ളിയില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം പിക്നിക്കിനായി പോയ ജിജു കടലില്‍ ഇറങ്ങവെ തിരകളില്‍ പെടുകയായിരുന്നു. ജിജുവിന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി 12 മണിയോടെ കണ്ടെടുത്തു.
സംസ്കാരം ആഗസ്ത് 18 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജിജു.












Click it and Unblock the Notifications