ദേശീയ പതാകക്കു മുകളില്‍ മുസ്ലിം ലീഗ് പതാക
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ ദേശീപതാകയുടെ മുകളിലായി മുസ്ലിം ലീഗ് പതാക കെട്ടിയ സംഭവം വിവാദമാകുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്.
മൂവാറ്റുപുഴയിലെ മുസ്ലിം ലീഗിന്റെ ഓഫീസില്‍ ആഗസ്ത് 15 തിങ്കളാഴ്ച സ്വാന്ത്യ്രദിനത്തോടുനബന്ധിച്ച് ലീഗ് പതാകയുടെ താഴെയായി ദേശീയ പതാക കെട്ടിയതാണ് വിവാദമായത്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും പതാക മാറ്റിക്കെട്ടാന്‍ ലീഗുകാര്‍ തയ്യാറായില്ല. വൈകുന്നേരത്തോടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പതാക മാറ്റിക്കെട്ടാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച ഇന്റലിജന്‍സ് വിശദമായ ചോദ്യം ചെയ്യലിനായി ലീഗ് നേതാക്കളെ വിളിപ്പിച്ചിട്ടുണ്ട്. ദേശീയപതാക പാര്‍ട്ടി പതാകക്കു കീഴെ കെട്ടിയത് ദേശീയപതാകയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ദേശീയ പതാകയെ അവഹേളിക്കുന്നത് ഇതാദ്യമല്ല. ഐസ്ക്രീം കേസ് വീണ്ടും ചൂടുപിടിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കുന്നതിനിടയില്‍ ലീഗ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെ ദേശീയപതാക അഴിച്ചുമാറ്റി ലീഗ് പതാക കെട്ടിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications